സഹോദരിയെ കളിയാക്കിയ യുവാവിനെ അയൽവാസി കുത്തിക്കൊന്നു; സംഭവം തൃശൂരിൽ

Saturday 13 December 2025 7:40 AM IST

തൃശൂർ: സഹോദരിയെ കളിയാക്കിയ യുവാവിനെ അയൽവാസി കുത്തിക്കൊന്നു. തൃശൂർ പറപ്പൂക്കരയിലാണ് സംഭവം. പറപ്പൂക്കര സ്വദേശി അഖിൽ (28 ) ആണ് മരിച്ചത്. അയൽവാസി രോഹിത്ത് ആണ് അഖിലിനെ കുത്തിയത്.

രോഹിത്തിന്റെ സഹോദരിയോട് അഖിൽ മോശമായി സംസാരിച്ചു. ഇത് ചോദ്യം ചെയ്യാനെത്തിയ രോഹിത്തും അഖിലും തമ്മിൽ വാക്കേറ്റമുണ്ടായി. കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. അഖിലിന്റെ വീടിന് മുന്നിലെ റോഡിൽ വച്ചായിരുന്നു കൊലപാതകം. ഒളിവിൽപ്പോയ രോഹിത്തിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.