'സർവ്വം മായ' ഡിസംബർ 25ന് തിയേറ്ററിൽ
നിവിൻ പോളി നായകനായി അഖിൽ സത്യൻ രചനയും സംവിധാനവും എഡിറ്റിംഗും നിർവഹിക്കുന്ന സർവ്വം മായ ഡിസംബർ 25ന് റിലീസ് ചെയ്യും. പ്രീതി മുകുന്ദൻ, ജനാർദ്ദനൻ, രഘുനാഥ് പലേരി, മധുവാര്യർ, അൽത്താഫ് സലിം തുടങ്ങിയവയാണ് മറ്റു താരങ്ങൾ.ഛായാഗ്രഹണം ശരൺ വേലായുധൻ,സംഗീതം ജസ്റ്റിൻ പ്രഭാകരൻ,ഫയർ ഫ്ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് നിർമ്മാണം. വിതരണം സെൻട്രൽ പിക്ചേഴ്സ് റിലീസ്.
മിണ്ടിയും പറഞ്ഞും
ഉണ്ണി മുകുന്ദനെയും അപർണ ബാലമുരളിയെയും പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്ത ‘മിണ്ടിയും പറഞ്ഞും’ ഡിസംബർ 25ന് തിയേറ്രറിൽ. ജൂഡ് ആന്തണി ജോസഫ്, ജാഫർ ഇടുക്കി, മാല പാർവതി, സഞ്ജു മധു, സോഹൻ സീനുലാൽ, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അരുൺ ബോസും മൃദുൽ ജോർജുംചേർന്നാണ് രചന . അലൻസ് മീഡിയയുടെ ബാനറിൽ സംവിധായകൻ സലിം അഹമ്മദ് ആണ് നിർമ്മാണം. വിതരണം ജാഗ്വാർ സ്റ്റുഡിയോസ്.