ക്രിസ്‌മസ് വൈബിൽ അർജുൻ അശോകനും കുടുംബവും
കുടുംബത്തിന് ഒപ്പം ക്രിസ്‌മസ് വൈബ് ചിത്രങ്ങൾ പങ്കുവച്ച് നടൻ അർജുൻ അശോകൻ. ഭാര്യ നിഖിതയും മകൾ അൻവിയും ചിത്രത്തിലുണ്ട്. കുട്ടിക്കുറുമ്പുമായി ചിത്രങ്ങളിൽ ശ്രദ്ധനേടുകയാണ് അൻവി. 2018 ഡിസംബറിൽ ആയിരുന്നു നിഖിത ഗണേശും അർജുനുമായുള്ള വിവാഹം. എട്ടുവർഷം നീണ്ട പ്രണയത്തിനുശേഷം ആണ് വിവാഹം. അതേസമയം സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലൂടെയാണ് അർജുൻ അശോകന്റെ സിനിമാ അരങ്ങേറ്റം. ബി.ടെക്ക്, വരത്തൻ, മന്ദാരം, ഉണ്ട തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജൂൺ എന്ന ചിത്രത്തിൽ മൂന്നു നായകന്മാരിൽ ഒരാളായും മികച്ച പ്രകടനം കാഴ്ചവച്ചു. സൂപ്പർ ശരണ്യ, രോമാഞ്ചം, പ്രണയവിലാസം, ആനന്ദ് ശ്രീബാല, സുമതി വളവ്, ബ്രോമൻസ് തുടങ്ങിയ ചിത്രങ്ങളിലും തിളങ്ങി. ചത്താ പച്ച ആണ് പുതുവർഷത്തിൽ അർജുൻ അശോകന്റെ ആദ്യ റിലീസ് . നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രം റെസ്‌ലിംഗ് പശ്ചാത്തലം ആണ്. ബ്രോകോഡ് എന്ന ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റവും കുറിച്ചു. ജയം രവി, എസ്. ജെ. സൂര്യ എന്നിവരോടൊപ്പം നായക വേഷം ആണ് അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടിയിൽ വില്ലത്തിമാരിൽ ഒരാളായി തിളങ്ങിയ ഐശ്വര്യരാജും ബ്രോകോഡിലൂടെ തമിഴിൽ എത്തുന്നു.