പൊട്ടിച്ചിരിപ്പിക്കാൻ വീണ്ടും സുരാജ്

Sunday 14 December 2025 6:36 AM IST

റൺ മാമാ റൺ നാളെ ആരംഭിക്കും

ഏറെ ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് സമ്പൂർണ ഫൺ കഥാപാത്രവുമായി എത്തുന്നു. നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന റൺ മാമാ റൺ എന്ന ചിത്രത്തിലാണ് മുഴുനീള കോമഡി കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്വീൻ ഐ ലൻ്റ് എന്ന പാശ്ചാത്യ സംസ്കാരമുള്ള ദ്വീപിൽ നിരവധി പ്രശ്നങ്ങളും, ചില്ലറ തരികിട പരിപാടികളുമായി ജീവിക്കുന്ന എഡിസൺ എന്ന യുവാവ്. തന്റെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി എഡിസന്റെ ജീവിതത്തിലേക്ക് ഗുരുതരമായ ചില പ്രശ്നങ്ങളുമായി എത്തുന്ന മരുമകൻ ഗബ്രി. പിന്നിട് അമ്മാവനും മരുമകനും ഒരുപോലെ പ്രശ്നപരിഹാര ത്തിന് നടത്തുന്ന ശ്രമങ്ങളുടെ അത്യന്തം രസാകരമായ മുഹൂർത്തങ്ങളുടെ ചലച്ചിത്രാവിഷ്കാരമാണ്. ഗബ്രിയെ അവതരിപ്പിക്കുന്നത് ബാലു വർഗീസാണ്. സുരാജ് വെഞ്ഞാറമൂടും, ബാലു വർഗീസും ചേർന്ന് നർമ്മത്തിന്റെ തീപ്പൊരി പാറിക്കാൻ ഒരുങ്ങുന്നു. ബാബുരാജ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, കോട്ടയം നസീർ, ഉണ്ണിരാജ, സുധീർ പറവൂർ, സാജൻ പള്ളുരുത്തി. ബോളിവുഡ് താരം പങ്കജ് ജാ എന്നിവരോടൊപ്പം ജനാർദ്ദനനും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.തിരക്കഥ, സംഭാഷണം രജീഷ് മിഥില . സ്റ്റോറി ലാബ് മൂവീസിന്റെ ബാനറിൽ ഷനാസ് ഹമീദ്, പ്രശാന്ത് വിജയകുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഗാനങ്ങൾ - ബി. കെ. ഹരി നാരായണൻ ,സുഹൈൽ കോയ, സംഗീതം - ഗോപി സുന്ദർ, ഛായാഗ്രഹണം - കിരൺ കിഷോർ. എഡിറ്റിംഗ് -വി. സാജൻ. കലാ സംവിധാനം - ഷം ജിത്ത് രവി. കോസ്റ്റ്യും ഡിസൈൻ- സൂര്യ ശേഖർ. മേക്കപ്പ് - റോണക്സ് സേവ്യർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - നിധിൻ മൈക്കിൾ. പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ. കൊച്ചിയിൽ നാളെ ചിത്രീകരണം ആരംഭിക്കും.കൊൽക്കത്ത ആണ് മറ്റൊരു ലൊക്കഷൻ. പി.ആർ. ഒ വാഴൂർ ജോസ്.