'സൂപ്പർ അപ്പ' ആയി മോഹൻലാൽ
വൃഷഭ വീഡിയോ ഗാനം
മോഹൻലാൽ നായകനായ പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ' യിലെ ആദ്യ വീഡിയോ ഗാനം "അപ്പ" പുറത്ത്.
ഒരച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന മനോഹരമായ ഗാനം ആണ് പുറത്തിറങ്ങിയത്. വാത്സല്യനിധിയായ അച്ഛന്റെയും മകന്റെയും വികാരനിമിഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തുന്നു. സാം സി .എസ് ഈണം നൽകിയ ഗാനത്തിന്റെ മലയാളം വരികൾ രചിച്ചത് വിനായക് ശശികുമാർ ആണ് . മധു ബാലകൃഷ്ണൻ ആണ് ആലാപനം. വൃഷഭ എന്ന യോദ്ധാവായും വിശ്വംഭരൻ നായർ എന്ന പുതിയകാലത്തെ എക്സിക്യൂട്ടീവ് ലുക്കിലുള്ള അച്ഛനായും മോഹൻലാൽ ഇരട്ട വേഷത്തിൽ എത്തുന്നു. നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഡിസംബർ 25 ന് റിലീസ് ചെയ്യും.
സമർജിത് ലങ്കേഷ്, രാഗിണി ദ്വിവേദി, നയൻ സരിക, അജയ്, നേഹ സക്‌സേന, ഗരുഡ റാം, വിനയ് വർമ, അലി, അയ്യപ്പ പി. ശർമ്മ, കിഷോർ എന്നിവരാണ് മറ്റ്താ രങ്ങൾ. എസ്ആർകെ., ജനാർദ്ദൻ മഹർഷി, കാർത്തിക് എന്നിവർ ചേർന്നാണ് രചന. താരങ്ങൾ. ഛായാഗ്രഹണം - ആന്റണി സാംസൺ, എഡിറ്റിംഗ്- കെ .എം പ്രകാശ്, സൗണ്ട് ഡിസൈൻ- റസൂൽ പൂക്കുട്ടി, ആക്ഷൻ - പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, ഗണേഷ്, നിഖിൽ. കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ. കപൂർ, സി.കെ. പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് നിർമ്മാണം. ആശീർവാദ് സിനിമാസ് ആണ് കേരളത്തിൽ വിതരണം. പി.ആർ. ഒ- ശബരി.