തൃക്കണ്ണാപുരത്ത് ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം
തിരുവനന്തപുരം: തൃക്കണ്ണാപുരത്ത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഓഫീസിനുനേരെ ആക്രമണം. പ്ലാവിള ജംഗ്ഷനിലെ ഓഫീസാണ് ആക്രമിക്കപ്പെട്ടത്.സി.പി.എം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ബി.ജെ.പി ആരോപിച്ചു.തൃക്കണ്ണാപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തെ തുടർന്ന് നടത്തിയ ആഹ്ലാദപ്രകടനത്തിനിടെയാണ് അക്രമസംഭവങ്ങളുണ്ടായത്. കസേരകളും മേശയും മറ്റും റോഡിലേക്ക് വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ഓഫീസിന്റെ സമീപത്തുണ്ടായിരുന്ന പ്രവർത്തകരെ മർദിച്ചതായും ബി.ജെ.പി നേതൃത്വം പറയുന്നു.റോഡിലൂടെ നടന്നുപോയ സാധാരണക്കാരെയും പ്രകടനം നടത്തിയവർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി ആരോപണമുണ്ട്. പ്രദേശത്ത് പൊലീസ് ഉണ്ടായിരുന്നിട്ടും കാഴ്ചക്കാരായി നോക്കിനിൽക്കുകയായിരുന്നു.നഗരസഭയിലെ ഭരണം കൈവിട്ടുപോയതിന്റെ അമർഷമാണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു. അതേസമയം തങ്ങളുടെ പക്ഷത്തുനിന്ന് ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് സി.പി.എം നേതാക്കൾ പറയുന്നത്. പരിക്കേറ്റ ബി.ജെ.പി പ്രവർത്തകർ ആശുപത്രിയിൽ ചികിത്സയിലാണ്. പൂജപ്പുര പൊലീസ് കേസെടുത്തു.