കന്നി അങ്കത്തിൽ നേടി, അൽക്ക ആൻ ജൂലിയസ്
Sunday 14 December 2025 1:46 AM IST
കോട്ടയം : കന്നി അങ്കത്തിൽ തന്നെ വിജയം നേടി, ജില്ലയിലെ പ്രായംകുറഞ്ഞ സ്ഥാനാർത്ഥിയായ അൽക്ക ആൻ ജൂലിയസ്. കോട്ടയം നഗരസഭ 15-ാം വാർഡായ കഞ്ഞിക്കുഴിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായാണ് ഈ 23 കാരി മത്സരിച്ചത്. 265 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫിലെ നിമ്മി ടി.നിർമ്മല, ബി.ജെ.പിയിലെ അനിത എന്നിവരെ പരാജയപ്പെടുത്തിയത്. ബംഗളൂരു ക്രൈസ്റ്റ് കോളേജിൽ നിന്ന് എം.എസ്.ഡബ്ല്യു നാലാം റാങ്ക് കരസ്ഥമാക്കി. കോട്ടയം നഗരസഭയിലെ യു.ഡി.എഫ് സിറ്റിംഗ് കൗൺസിലറായിരുന്ന ജൂലിയസ് ചാക്കോയുടെ മകളാണ്. കോട്ടയം കൺസ്യൂമർ ഫെഡ് ജീവനക്കാരിയ അജിമോളാണ് മാതാവ്. അശ്വിൻ ആണ് സഹോദരൻ.