കണ്ണൂർ ജില്ലാ പഞ്ചായത്തിനെ ബിനോയ് കുര്യൻ നയിക്കും

Saturday 13 December 2025 11:20 PM IST

കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ് വ്യക്തമായ മേധാവിത്വത്തോടെ ഭരണം നിലനിർത്തി. പതിനെട്ട് സീറ്റുകളാണ് ഇക്കുറി എൽ.ഡി.എഫ് നേടിയത്. യു.ഡി എഫ് ഏഴിടത്ത് ജയിച്ചു. എൻ.ഡി എ ക്ക് അക്കൗണ്ട് തുറക്കാനായില്ല . വോട്ടെണ്ണലിന്റെ സീറ്റുകളിൽ ലീഡുചെയ്തിരുന്നുവെങ്കിലും ഉച്ചയോടെ ചിത്രം മാറുകയായിരുന്നു.

പെരളശേരി ഡിവിഷനിൽ നിന്നും മത്സരിച്ച എൽ ഡി എഫ് സ്ഥാനാർത്ഥിഅഡ്വ. ബിനോയ് കുര്യൻ മിന്നും ജയം നേടി. പിണറായി ഡിവിഷനിൽ കെ.അനുശ്രീയും ജയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥിയാണ് ബിനോയ് കുര്യൻ അനുശ്രീ വൈസ് പ്രസിഡന്റാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. നടുവിൽ, പയ്യാവൂർ കൊളവല്ലൂർ,മയ്യിൽ, കൊളച്ചേരി, മാട്ടൂൽ,കൊട്ടിയൂർ എന്നീ ഡിവിഷനുകളിൽ യു.ഡി എഫ് ജയിച്ചു കയറി എന്നാൽ യു.ഡി.എഫ്. സിിറ്റിങ് സീറ്റായ പേരാവൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി നവ്യഹരിദാസ് ജയിച്ചു. സി.പി.എം കോട്ടയായ മയ്യിൽ പിടിച്ചെടുത്തുവെങ്കിലും കെ.പി.സി.സി പ്രസിഡന്റിന്റെ മണ്ഡലമായ പേരാവൂർ വിട്ടുകൊടുക്കേണ്ടിവന്നു. ആകെ 25 ഡിവിഷനുകളാണ് ഇക്കുറി യുള്ളത്. കല്യാശേരി, ചെറുകുന്ന്, കുറുമാത്തൂർ കുഞ്ഞിമംഗലം അഞ്ചരക്കണ്ടി, കരിവെള്ളൂർ, പാട്യം, പരിയാരം, തുടങ്ങിയ സി.പി.എം ഡിവിഷനുകളിൽ 75 ന് മുകളിൽ പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 76.08 ശതമാനമാണ് ഇക്കുറി ജില്ലാ പഞ്ചായത്തിലെ പോളിംഗ്

കണ്ണൂർ ജില്ലാപഞ്ചായത്ത്

ആകെ വാർഡുകൾ 25 എൽ.ഡി.എഫ് 18 യു.ഡി.എഫ് 7

2020ലെ തിരഞ്ഞെടുപ്പിൽ

ആകെ വാർഡുകൾ 24 എൽ.ഡി.എഫ് 17 യു.ഡി.എഫ് 07