കടുവയുടെ ആക്രമണം; കൃഷിയിടത്തിൽ പരുത്തി ശേഖരിക്കാനെത്തിയ 45കാരിക്ക് ദാരുണാന്ത്യം
Sunday 14 December 2025 1:28 AM IST
ചന്ദ്രപൂർ (മഹാരാഷ്ട്ര): കടുവയുടെ ആക്രമണത്തിൽ 45കാരി മരിച്ചു. അരുണ അരുൺ റാവുത്ത് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ സിന്ധേവാഹി വനമേഖലയിൽ ശനിയാഴ്ച വൈകുന്നേരം സംഭവം നടന്നതെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. കൃഷിയിടത്തിൽ പരുത്തി ശേഖരിക്കാൻ പോകുന്നതിനിടെയാണ് ഇവരെ കടുവ ആക്രമിച്ചതെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ (2019 മുതൽ 2024 വരെ) രാജ്യത്തെ കടുവാ ആക്രമണങ്ങളിൽ നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്