എൽ.ഡി.എഫിനെ കൈവിട്ട് തൃശൂർ കോർപ്പറേഷൻ
തൃശൂർ: തൃശൂർ ജില്ലയിൽ കോർപ്പറേഷൻ തിരിച്ചുപിടിച്ചും നിരവധി പഞ്ചായത്തുകളിൽ ഭരണം പിടിച്ചും ബ്‌ളോക്കിലും ജില്ലാപഞ്ചായത്തിലും നില മെച്ചപ്പെടുത്തിയും യു.ഡി.എഫ്. കോർപ്പറേഷൻ ഭരണം നഷ്ടമായെങ്കിലും മറ്റുതലങ്ങളിൽ അധികം നഷ്ടംവരാതെ പിടിച്ചു നിൽക്കാൻ എൽ.ഡി.എഫിനായി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും എൽ.ഡി.എഫ് ഭരണത്തിലായിരുന്ന തൃശൂർ കോർപ്പറേഷൻ തിരിച്ചുപിടിച്ചത് യു.ഡി.എഫിന് നേട്ടമായി. കോൺഗ്രസിലെ സുബി ബാബുവിനാണ് മേയർ സ്ഥാനത്ത് മുൻതൂക്കം. ലാലി ജെയിംസ്, ഡോ.നിജി ജസ്റ്റിൻ എന്നിവരെയും പരിഗണിക്കുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വിജയമടക്കം അനുകൂല ഘടകങ്ങളുണ്ടായിരുന്നെങ്കിലും എൻ.ഡി.എയ്ക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ല.
ജില്ലാപഞ്ചായത്ത് എൽ.ഡി.എഫ് നിലനിറുത്തി. സി.പി.എമ്മിലെ മേരി തോമസിനെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഏഴ് മുനിസിപ്പാലിറ്റികളിൽ രണ്ടെണ്ണം യു.ഡി.എഫിനും അഞ്ചെണ്ണം എൽ.ഡി.എഫിനും. ബ്‌ളോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും എൽ.ഡി.എഫിനാണ് മേൽക്കൈ.
കക്ഷിനില കോർപ്പറേഷൻ (56സീറ്റ്): എൽ.ഡി.എഫ്- 11, യു.ഡി.എഫ്- 33, ബി.ജെ.പി- 08, മറ്റുള്ളവർ- 04
ജില്ലാപഞ്ചായത്ത് (30സീറ്റ്): എൽ.ഡി.എഫ്- 21, യു.ഡി.എഫ്- 09
മുനിസിപ്പാലിറ്റി (7എണ്ണം): എൽ.ഡി.എഫ്- 05, യു.ഡി.എഫ്- 02
ബ്ലോക്ക് പഞ്ചായത്ത് (16): എൽ.ഡി.എഫ്- 10, യു.ഡി.എഫ്- 5, സമനില- 01 (പുഴയ്ക്കൽ)
ഗ്രാമപഞ്ചായത്തുകൾ (86): എൽ.ഡി.എഫ് 44, യു.ഡി.എഫ് 34, ബി.ജെ.പി- 01, സമനില 07