വയനാട് 'കൈയടക്കി"
കൽപ്പറ്റ: വയനാട്ടിൽ യു.ഡി.എഫ് തരംഗം. 23 ഗ്രാമ പഞ്ചായത്തുകളിൽ 17 എണ്ണത്തിൽ യു.ഡി. എഫും 3 എണ്ണത്തിൽ എൽ.ഡി.എഫും, കേവല ഭൂരിപക്ഷമില്ലാത്തത് 2,തുല്യ നിലയിൽ ഒന്നും.
ബ്ളോക്ക് പഞ്ചായത്തിൽ നാലിൽ നാലും,നഗരസഭകളിൽ മൂന്നിൽ രണ്ടും,ജില്ലാ പഞ്ചായത്തും നേടിക്കൊണ്ടാണ് യു.ഡി.എഫ് ആധിപത്യം സ്ഥാപിച്ചത് ജില്ലാ ആസ്ഥാനമായ കൽപ്പറ്റ നഗരസഭ അട്ടിമറിയിലൂടെ പിടിച്ചെടുത്താണ് എൽ.ഡി.എഫ് മുഖം രക്ഷിച്ചു.എന്നാൽ സുൽത്താൻ ബത്തേരി നഷ്ടമായി.മാനന്തവാടി യു.ഡി.എഫ് നിലനിറുത്തി. ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തവണ എട്ട് വീതം സീറ്റാണ് നേടിയത്. ടോസിൽ യു.ഡി.എഫിനെ തുണച്ചു. എന്നാൽ ഇത്തവണ 17 സീറ്റിൽ 15 എണ്ണത്തിൽ യു.ഡി.എഫ് വിജയിച്ചു.എൽ.ഡി.എഫ് കേവലം രണ്ടിൽ ഒതുങ്ങി.
സി.പി.എമ്മിന്റെ ഉരുക്ക് കോട്ടയായ,പ്രതിപക്ഷമില്ലാതെ ഭരണം നടത്തിയിരുന്ന തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിൽ എൻ.ഡി.എ അക്കൗണ്ട് തുറന്നു. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന്. ഇവിടെ രണ്ട് സീറ്റിൽ യു.ഡി.എഫും വിജയിച്ചു.കോട്ടയിൽ വിളളൽ വീണു.വൈത്തിരി ഗ്രാമ പഞ്ചായത്തും സി.പി.എമ്മിൽ നിന്ന് യു.ഡി.എഫ് അട്ടിമറിയിലൂടെ പിടിച്ചെടുത്തു.യു.ഡി.എഫ് കുത്തകയാക്കിയിരുന്ന മുപ്പൈനാട്,മീനങ്ങാടി പഞ്ചായത്തുകൾ സി.പി.എം അട്ടിമറിയിലൂടെ പിടിച്ചെടുത്തു.
ജില്ലാ പഞ്ചായത്തിനെ അഞ്ച് വർഷക്കാലം നയിച്ച കോൺഗ്രസ് നേതാവ് സംഷാദ് മരക്കാർ പനമരം ബ്ളോക്ക് പഞ്ചായത്തിലെ പൂതാടി ഡിവിഷനിൽ വിമത സ്ഥാനാർത്ഥി ബിനു ജേക്കബിനോട് പരാജയപ്പെട്ടു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോൺഗ്രസ് നേതാവ് കെ.ഇ. വിനയനും തോറ്റു..സുൽത്താൻബത്തേരി നഗരസഭ എൽ.ഡി.എഫ് ചെയർമാനായ ടി.കെ.രമേശും,ജില്ലാ പഞ്ചായത്തിലേക്ക് എടവകയിൽ നിന്ന് മത്സരിച്ച സി.പി.എമ്മിലെ ജസ്റ്റിൻ ബേബിയും പരാജയപ്പെട്ടു.ഉരുൾ ദുരന്ത ബാധിതമായ മേപ്പാടി, മുണ്ടക്കൈ വാർഡുകളിൽ ഇടത് മുന്നണി വിജയിച്ചു.