കരുവന്നൂർ തട്ടിപ്പ് കേസ്: ജയിലിലായ സി.പി.എം കൗൺസിലർ തോറ്റു
Sunday 14 December 2025 3:03 AM IST
വടക്കാഞ്ചേരി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ജയിലിലായ പി.ആർ. അരവിന്ദാക്ഷന് നഗരസഭ തിരഞ്ഞെടുപ്പിൽ എട്ട് വോട്ടിന് തോറ്റു. മംഗലം സൗത്ത് ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി സണ്ണി പുത്തൂകരയാണ് നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷൻ കൂടിയായിരുന്ന അരവിന്ദാക്ഷനെ തോൽപ്പിച്ചത്. കരുവന്നൂർ ബാങ്കിലെ 334 കോടി വെളുപ്പിച്ചെന്ന കേസിൽ ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലെ 15ാം പ്രതിയാണ് അരവിന്ദാക്ഷൻ.