കേരളത്തിലെ ജനങ്ങൾക്ക് പ്രധാനമന്ത്രിയിൽ വിശ്വാസം: അമിത് ഷാ
Sunday 14 December 2025 2:49 AM IST
ന്യൂഡൽഹി: കേരള ജനത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മാത്രമാണ് വിശ്വാസമർപ്പിക്കുന്നതെന്ന സന്ദേശമാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പിക്കും എൻ.ഡി.എയ്ക്കും മികച്ച വിജയം നൽകുകയും തിരുവനന്തപുരത്ത് ആദ്യമായി മേയറെ സമ്മാനിക്കുകയും ചെയ്ത കേരളത്തിലെ ജനങ്ങളോട് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസിത കേരളം എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിച്ച ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനും ബി.ജെ.പി ഭാരവാഹികൾക്കും അഭിനന്ദനങ്ങളെന്നും ഷാ പറഞ്ഞു.