ഹമാസ് കമാൻഡറെ വധിച്ചു

Sunday 14 December 2025 6:41 AM IST

ടെൽ അവീവ്: ഗാസയിലെ ഹമാസിന്റെ മുതിർന്ന കമാൻഡർമാരിൽ ഒരാളായ റഈദ് സയീദിനെ വധിച്ചെന്ന് ഇസ്രയേൽ. 2023 ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഹമാസ് ആക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളാണ് ഇയാൾ. ഇന്നലെ ഗാസ സിറ്റിയിൽ ഇയാൾ സഞ്ചരിച്ച കാർ ഇസ്രയേൽ വ്യോമാക്രമണത്തിലൂടെ തകർക്കുകയായിരുന്നു. ആക്രമണത്തിനിടെ മറ്റ് നാല് പേർ കൊല്ലപ്പെട്ടെന്നും 25 പേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്.