കുവൈറ്റിൽ ഇന്ത്യക്കാരന് വധശിക്ഷ

Sunday 14 December 2025 6:42 AM IST

കുവൈറ്റ് സി​റ്റി: കുവൈറ്റിൽ പ്രവാസിയായ ഇന്ത്യക്കാരന് വധശിക്ഷ. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതി പ്രകാരം, സാൽമി മേഖലയിലെ വസതിയിൽ വച്ച് ഇയാൾ ഭാര്യയുടെ തലയ്‌ക്ക് ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് കുവൈറ്റ് ക്രിമിനൽ കോടതി പറയുന്നു. സാമ്പത്തിക തർക്കമാണ് കാരണം. പ്രതിയുടെയോ ഭാര്യയുടെയോ പേരോ മറ്റ് വിവരങ്ങളോ അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.