ജലവിതരണം മുടങ്ങും

Monday 15 December 2025 12:52 AM IST

കോട്ടയം : വാട്ടർ അതോറിട്ടിയുടെ മേവെള്ളൂർ ജലശുദ്ധീകരണശാലയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ രാവിലെ 9 മുതൽ രാത്രി 8 വരെ ജലശുദ്ധീകരണശാലയിൽ നിന്നുമുള്ള ജലവിതരണം മുടങ്ങും. കടുത്തുരുത്തി, കല്ലറ, വെള്ളൂർ, ഞീഴൂർ, മുളക്കുളം, ഉഴവൂർ, വെളിയന്നൂർ, ചെമ്പ്, മറവന്തുരുത്ത്, തലയോലപ്പറമ്പ്, ഉദയനാപുരം, ടി വി പുരം,തലയാഴം,വെച്ചൂർ പഞ്ചായത്തുകളിലും, വൈക്കം മുനിസിപ്പാലിറ്റിയിലുമുള്ള ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ എടുത്ത് വാട്ടർഅതോറിട്ടിയോട് സഹകരിക്കണമെന്ന് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.