താള വൈവിദ്ധ്യങ്ങളാൽ സമ്പന്നമായ ഭാഷ

Monday 15 December 2025 12:54 AM IST

ചങ്ങനാശ്ശേരി : മലയാളം താള വൈവിദ്ധ്യങ്ങളാൽ സമ്പന്നമായ ഭാഷയാണെന്ന് കവി വി.മധുസൂദനൻ നായർ അഭിപ്രായപ്പെട്ടു. എസ്.ബി കോളജ് മലയാളം വകുപ്പു മേധാവിയും, വ്യാകരണ പണ്ഡിതനുമായിരുന്ന പ്രൊഫ.കെ.വി രാമചന്ദ്ര പൈയുടെ സ്മരണാർത്ഥം സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഫാ.പ്രൊഫ. റ്റെഡി കാഞ്ഞൂപ്പറമ്പിൽ അദ്ധ്യക്ഷനായി. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജ് മലയാള വിഭാഗം മുൻ അദ്ധ്യക്ഷയും കെ.വി രാമചന്ദ്ര പൈയുടെ വിദ്യാർത്ഥിനിയുമായിരുന്ന ഡോ. ലില്ലിക്കുട്ടി എബ്രഹാം അനുസ്മരണ പ്രഭാഷണം നടത്തി. എസ്.ബി കോളേജ് മലയാള വിഭാഗം കെ.വി രാമചന്ദ്ര പെ സ്മാരക ട്രസ്റ്റ് ലില്ലി ബുക്ക് സെന്റർ എന്നിവർ ചേർന്നാണ് പരിപാടികൾ സംഘടിപ്പിച്ചത്.