ഭിന്നശേഷി കലോത്സവം

Monday 15 December 2025 12:56 AM IST

കോട്ടയം : ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സംസ്ഥാനതല കലോത്സവം 'അവേക്ക്' ന്റെ ആദ്യഘട്ടം കെ.ഇ കോളേജിൽ സമാപിച്ചു. കഥാ രചന, വെജിറ്റബിൾ പ്രിന്റിംഗ്, ക്ലേ മോഡലിംഗ്, പ്രസംഗം, ക്വിസ് മത്സരം, കാർട്ടൂൺ മത്സരം, ചിത്രരചന, വാട്ടർ കളർ മത്സരം, വേസ്റ്റ് മെറ്റീരിയൽ ക്രാഫ്റ്റ് ഉൾപ്പെടെ പതിനാലോളം ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും സമൂഹത്തിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റുകയുമാണ് കലോത്സവത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു. കലോത്സവത്തിന്റെ തുടർന്നുള്ള ഘട്ടങ്ങളും പ്രഖ്യാപിക്കുമെന്നും സംഘാടകർ കൂട്ടിച്ചേർത്തു.