കളങ്കാവൽ 75 കോടി ക്ളബിൽ, ബുക്ക് മൈ ഷോയിലൂടെ മാത്രം വിറ്റഴിച്ചത് ഒരു മില്യൺ ടിക്കറ്റുകൾ
മമ്മൂട്ടി പ്രതിനായകനും വിനായകൻ നായകനുമായഭിനയിച്ച കളങ്കാവൽ ഒൻപതാം ദിവസം ലോക വ്യാപകമായി 75 കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷൻ നേടി ബ്ലോക് ബസ്റ്റർ വിജയത്തിലേക്ക് കുതിക്കുന്നു . ബുക്ക് മൈ ഷോയിലൂടെ മാത്രം ഇതിനകം ഒരു മില്യൺ ടിക്കറ്റുകൾ വിറ്റഴിഞ്ഞ ചിത്രം കേരളത്തിൽ നിന്ന് മാത്രം ഇതിനകം 30 കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷൻ നേടി .മമ്മൂട്ടി കമ്പനി നിർമ്മിച്ച് നവാഗതനായ ജിതിൻ കെ.ജോസ് സംവിധാനം ചെയ്ത കളങ്കാവൽ ഏറ്റവുമധികം കളക്ഷൻ നേടുന്ന മമ്മൂട്ടി ചിത്രമായി മാറുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ചിത്രം 100 കോടി കളക്ഷൻ പിന്നിടുമോയെന്നാണ് ഇനി അറിയാനുള്ളത്.
രണ്ടു മണിക്കൂർ 25 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യം. പൂർണമായും ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം ആണ് . മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത. ജിഷ്ണു ശ്രീകുമാറും ജിതൻ കെ. ജോസും ചേർന്നാണ് രചന. ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം മുജീബ് മജീദ്, എഡിറ്റർ പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ.പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, മേക്കപ്പ് അമൽ ചന്ദ്രൻ, ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് വിതരണം. ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട് ണർ ട്രൂത് ഗ്ളോബൽ ഫിലിംസ്.