സുധീഷ് കുമാറിനെ ആദരിച്ചു
Monday 15 December 2025 12:12 AM IST
മാഹി: കൽപ്പറ്റയിൽ നടന്ന വയനാട് സൈക്കിൾ ചാലഞ്ചിൽ നൂറ്റമ്പതോളം സൈക്കിൾ യാത്രികരോട് മത്സരിച്ച് മികച്ച നേട്ടം കൈവരിച്ച മയ്യഴി സൈക്കിൾ സവാരിക്കാരുടെ കൂട്ടായ്മയായ 'കെവലിയേർസ് ദേ മായേ'യുടെ സ്ഥാപക അംഗമായ സുധീഷ് കുമാർ അങ്ങാടിപ്പുറത്തിനെ ആദരിച്ചു. മയ്യഴിയിലെ കെവലിയേർസ് ദേ മായേയുടെ പത്ത് അംഗങ്ങൾ പങ്കെടുത്ത മത്സരത്തിൽ എല്ലാവരും ഫിനിഷ് ചെയ്‌തെങ്കിലും സുധീഷ് കുമാർ അങ്ങാടിപ്പുറത്താണ് ശ്രദ്ധേയമായ നേട്ടം സീനിയർ വിഭാഗത്തിൽ കരസ്ഥമാക്കിയത്. അനുമോദന ചടങ്ങിൽ മുതിർന്ന സൈക്കിൾ യാത്രികൻ എ.ടി വികാസ് ഉപഹാരവും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. അഡ്വ. ടി. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. വിജേഷ് അടിയേരി, സുധീഷ് കുമാർ അങ്ങാടിപ്പുറത്ത്, സുധാകരൻ അയ്യനാട്ട്, രാജേഷ് വി. ശിവദാസ്, ആനന്ദ് ചാരോത്ത് സംസാരിച്ചു. ശ്രീകുമാർ ഭാനു സ്വാഗതവും കക്കാടൻ വിനയൻ നന്ദിയും പറഞ്ഞു.