സാന്ത്വന ഭവനത്തിന്റെ താക്കോൽ ദാനം

Monday 15 December 2025 12:16 AM IST
സാന്ത്വന ഭവനത്തിന്റെ താക്കോൽ ദാനം സംസ്ഥാന സെക്രട്ടറി കെ. കരുണാകരൻ നിർവഹിക്കുന്നു

മയ്യിൽ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ വാർഷിക സമ്മേളനത്തിന്റെ ഭാഗമായി മലപ്പട്ടം യൂനിറ്റിലെ ചൂളിയാട് നിർമിച്ച സാന്ത്വന ഭവനത്തിന്റെ താക്കോൽ ദാനം സംസ്ഥാന സെക്രട്ടറി കെ. കരുണാകരൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ടി. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് ഗൃഹോപകരണങ്ങൾ വിതരണം ചെയ്തു. മയ്യിൽ, മയ്യിൽ വെസ്റ്റ്, കുറ്റ്യാട്ടൂർ, മലപ്പട്ടം, കൊളച്ചേരി യൂനിറ്റുകളും ഗൃഹോപകരണങ്ങൾ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി വി.വി കിരൺ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ പി.പി ദാമോദരൻ, മലപ്പട്ടം പഞ്ചായത്ത് അംഗം എ.കെ സതി, ജില്ലാ കമ്മിറ്റി അംഗം കെ. ബാലകൃഷ്ണൻ, മയ്യിൽ ബ്ലോക്ക് പ്രസിഡന്റ് കെ.വി യശോദ, ഇരിക്കൂർ ബ്ലോക്ക് പ്രസിഡന്റ് കെ.പി രാമകൃഷ്ണൻ, സെക്രട്ടറി എം. ബാലൻ സംസാരിച്ചു. കൺവീനർ ഇ. മുകുന്ദൻ സ്വാഗതവും പി.പി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.