പാങ്ങോട് പഞ്ചായത്തിൽ ദമ്പതിമാർ മെമ്പർമാർ
Monday 15 December 2025 11:56 PM IST
കല്ലറ: പാങ്ങോട് പഞ്ചായത്തിൽ അടുത്തടുത്ത വാർഡുകളിൽ ഭാര്യയ്ക്കും ഭർത്താവിനും വിജയം. ബി.ജെ.പി സ്ഥാനാർത്ഥികളായി മത്സരിച്ച അനിൽ കുമാറും ഭാര്യ സ്വപ്നയുമാണ് തൊട്ടടുത്ത വാർഡുകളിൽ നിന്നും വിജയിച്ച് താരങ്ങളായത്. പാങ്ങോട് പഞ്ചായത്തിലെ വെള്ളയം ദേശത്താണ് ഇവർ താമസിക്കുന്നത്. സ്വപ്ന വെള്ളയം ദേശത്തു നിന്നും അനിൽകുമാർ തൊട്ടടുത്ത വാർഡായ മൈലമൂട്ടിൽ നിന്നുമാണ് മത്സരിച്ചത്. പാർട്ടിയുടെ സജീവ പ്രവർത്തകരാണ് ഇവർ. അനിൽകുമാർ ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗമാണ്. സ്വപ്ന 2015ലും വെള്ളദേശം വാർഡിൽ നിന്നും ജയിച്ചിരുന്നു.എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു മൈലമൂട്.