സൗജന്യ റസിഡൻഷ്യൽ റീട്ടെയിൽ പരിശീലനം

Monday 15 December 2025 1:12 AM IST

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായി എ.പി.ഡിയുടെ നേതൃത്വത്തിൽ ( അസോസിയേഷൻ ഒഫ് പീപ്പിൾ വിത്ത് ഡിസാബിലിറ്റി ) കോവളത്ത് സൗജന്യ റീട്ടെയിൽ തൊഴിൽ പരിശീലനം ആരംഭിക്കുന്നു. 18നും 35നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. പത്താം ക്ളാസാണ് അടിസ്ഥാന യോഗ്യത. പങ്കെടുക്കുന്നവർ സ്വയം പര്യാപ്തതയുള്ളവരായിരിക്കണം. താത്പര്യമുള്ളവർ 20ന് മുമ്പായി അപേക്ഷിക്കുക. ഫോൺ: 99460 46207