നാടാർ സംയുക്ത സമിതി പ്രതിഷേധിച്ചു
Monday 15 December 2025 1:14 AM IST
തിരുവനന്തപുരം: കെ.എൻ.എം.എസ് സ്ഥാപക നേതാവും എം.എൽ.എയുമായിരുന്ന കാഞ്ഞിരംകുളം എം. കുഞ്ഞുകൃഷ്‌ണൻ നാടാരുടെ കാഞ്ഞിരംകുളം ജംഗ്‌ഷനിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമയിൽ കേടുവരുത്തിയതിൽ നാടാർ സംയുക്ത സമിതി പ്രതിഷേധിച്ചു. കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസ്, വി.എസ്.ഡി.പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖർ,എൻ.എസ്.എഫ് ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ, കെ.എൻ.എം.എസ് വർക്കിംഗ് പ്രസിഡന്റ് പാളയം അശോക്,വൈസ് പ്രസിഡന്റുമാരായ അഡ്വ.കെ.എം.പ്രഭകുമാർ,
സി.ജോൺസൺ,ബാലരാമപുരം മനോഹർ,ജനറൽ സെക്രട്ടറി അഡ്വ.എം.എച്ച്.ജയരാജൻ,നെയ്യാറ്റിൻകര ജയരാജൻ,എസ്.എൽ.സത്യരാജൻ,പുലിയൂർക്കോണം ഷാജി തുടങ്ങിയവർ പങ്കെടുത്തു.