ശാന്തിനഗർ റസിഡന്റ്സ് അസോസിയേഷൻ വാർഷികം

Monday 15 December 2025 1:19 AM IST

മലയിൻകീഴ്: കോട്ടമ്പൂര് ശാന്തിനഗർ റസിഡന്റ്സ് അസോസിയേഷന്റെ മൂന്നാമത് വാർഷികാഘോഷം 27ന് നടക്കും. വൈകിട്ട് 4.30ന് കോട്ടമ്പൂര് ജംഗ്ഷനിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുത്ത ജനപ്രതിനിധികളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിക്കും.

വിശ്രമജീവിതം നയിക്കേണ്ട പ്രായത്തിലും തൊഴിലെടുത്ത് ഉപജീവനം നടത്തുന്നവരെയും യോഗത്തിൽ ആദരിക്കും. വൈകിട്ട് 6ന് അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും രാത്രി 8ന് കോമഡി പരിപാടിയുമുണ്ടാകും.