കോൺഗ്രസ് ആഹ്ലാദപ്രകടനം ഇന്ന്
Monday 15 December 2025 12:00 AM IST
തൃശൂർ : കോർപറേഷനിലെ മിന്നുന്ന വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച നഗരത്തിൽ ആഹ്ലാദപ്രകടനം നടത്തും. വൈകീട്ട് നാലരയ്ക്ക് ഡി.സി.സി ഓഫീസിൽ നിന്നാരംഭിക്കുന്ന പ്രകടനം വാദ്യമേളങ്ങളുടെ അകമ്പടിയോടെ നഗരം ചുറ്റി കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സമാപിക്കും. കോർപ്പറേഷനിലെ 33 ഡിവിഷനിലെയും സ്ഥാനാർത്ഥികൾ പ്രകടനത്തിൽ പങ്കെടുക്കുമെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് പറഞ്ഞു.