വിജയാഘോഷത്തിൽ പന്ത്രണ്ട് വയസുകാരന് നേരെ ആക്രമം

Monday 15 December 2025 12:03 AM IST

എരുമപ്പെട്ടി: കടങ്ങോട് പള്ളിമേപ്പുറത്ത് വിജയാഘോഷത്തിൽ പന്ത്രണ്ട് വയസുകാരനെ ആക്രമിച്ചെന്ന് പരാതി. കഴിഞ്ഞദിവസം കടങ്ങോട് പഞ്ചായത്ത് രണ്ടാം വാർഡിലെ മുസ്‌ലിം ലീഗ് സ്വതന്ത്ര സ്ഥാനാർത്ഥി ആമിന സുലൈമാന്റെ വിജയത്തിന്റെ ആഹ്ലാദ പ്രകടനത്തിനിടയിൽ ലീഗ് പ്രവർത്തകനായ ചേറ്റകത്ത് ഞാലിൽ മുസ്തഫ സി.പി.എം ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ അബ്രുസുട്ടിയുടെയും റാബിയയുടെയും മകൻ സാലിലിമിനെ (12) അസഭ്യം പറയുകയും കുട്ടിയുടെ കഴുത്ത് പിടിച്ചു തിരിക്കുകയും ചെയ്തതായാണ് പരാതി. കഴുത്തിന് പരിക്കേറ്റ സാലിം തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

കഴുത്തിന് പരിക്കേറ്റ സാലിം തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയപ്പോൾ