പുസ്തക കോർണർ ആരംഭിക്കും

Monday 15 December 2025 7:02 AM IST

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിലെ ലൈബ്രറിയിൽ വൈദ്യശാസ്ത്ര പുസ്തകങ്ങളോടൊപ്പം ഇതര കൃതികളുടെ ഒരു പുസ്തക കോർണറും ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ ഡോ.ബി.പദ്മകുമാർ അറിയിച്ചു. 17ന് രാവിലെ 11 ന് കോളേജ് ലൈബ്രററിയിൽ നടക്കുന്ന ചടങ്ങിൽ തകഴി ശിവശങ്കരപ്പിള്ളയുടെ മകൻ ഡോ. ബാലകൃഷ്ണൻ നായർ പുസ്തക കോർണറിന്റെ ഉദ്ഘാടനം നിർവഹിക്കും. വിശദ വിവരങ്ങൾക്ക് കോളേജ് ലൈബ്രറിയനെ ബന്ധപ്പെടാം (ഫൈസൽ മരക്കാർ, ഫോൺ : 9995918865)