ജീവനക്കാരുടെ പ്രതികരണം

Monday 15 December 2025 8:05 AM IST

ആലപ്പുഴ : സർക്കാർ ജീവനക്കാർക്ക് നിരവധി ആനുകൂല്യങ്ങൾ ഇല്ലാതാക്കിയതിൽ ഇടതുപക്ഷത്തോടുള്ള ശക്തമായ പ്രതികരണമാണ് വോട്ടിംങ്ങിൽ പ്രതിഫലിച്ചതെന്ന് എൻ.ജി.ഒ സംഘ് ജില്ലാ സമിതി അഭിപ്രായപ്പെട്ടു. ഡി.എ. ,മെഡിക്കൽ ഇൻഷ്വറൻസ്, ശമ്പള പരിഷ്‌കരണം എന്നിവ എത്രയും വേഗം പ്രാബല്യത്തിലാക്കി നൽകണമെന്നും ഫെറ്റോ സംസ്ഥാന പ്രസിഡന്റ് ജെ. മഹാദേവൻ പറഞ്ഞു​. എൻ.ജി.ഒ. സംഘ് ജില്ലാ സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാ രവീന്ദ്രൻ, ജില്ലാ പ്രഭാരി ശ്രീജിത്ത് കരുമാടി, ജില്ലാ പ്രസിഡന്റ് കെ.എൻ. അജിത്കുമാർ, ജില്ലാ സെക്രട്ടറി പി.ജി.ജിതേഷ്നാഥ്, ജില്ലാ ഭാരവാഹികളായ സന്തോഷ് റ്റി, സുനിൽകുമാർ, ദീപുകുമാർ, പ്രമീള, ആർ.അഭിലാഷ്, അനിത, റോഷൻ, സി.ടി.ആദർശ് എന്നിവർ സംസാരിച്ചു.