സർക്കാരിനേറ്റ തിരിച്ചടി

Monday 15 December 2025 8:06 AM IST

ആലപ്പുഴ : സർക്കാരിന്റെ ദുർഭരണത്തിനെതിരായ ജനവികാരമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീർ പ്രസ്താവിച്ചു. കേരളത്തിൽ സർക്കാർവിരുദ്ധ വികാരം ശക്തമാണ്. ജനങ്ങളെ ദ്രോഹിക്കാൻ കാരണം കണ്ടെത്തുന്ന ഭരണകൂടമായി പിണറായി സർക്കാർ മാറി. അടിസ്ഥാന വർഗത്തിന്റെ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളെ പരമാവധി ദ്രോഹിക്കാനാണ് സർക്കാർ ശ്രമിച്ചത്. ന്യൂനപക്ഷങ്ങൾക്ക് എതിരായി രംഗത്ത് വരുന്നവർക്ക് ആവശ്യമായ പിന്തുണ നൽകുന്ന സർക്കാരിനേറ്റ തിരിച്ചടിയാണ് യു.ഡി.എഫ് വൻ മുന്നേറ്റമെന്നും അദ്ദേഹം പറഞ്ഞു.