തീരദേശജനതയുടെ വിജയം

Monday 15 December 2025 8:07 AM IST

ആലപ്പുഴ : കടൽ മണൽ ഖനന ലേലം റദ്ദാക്കുവാൻ കേന്ദ്ര ഖനന മന്ത്രാലയം തീരുമാനിച്ചുവെന്ന റിപ്പോർട്ടുകൾ തീരദേശ ജനതയുടെ വിജയമാണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് പ്രസ്താവിച്ചു. കേരളത്തിലെ അഞ്ച് കേന്ദ്രങ്ങളിലുൾപ്പെടെ രാജ്യത്ത് പത്തോളം കേന്ദ്രങ്ങളിൽ കടൽ മണൽ ഖനനം നടത്തുന്നതിന് വിദേശ സ്വദേശ കമ്പനികളെ ക്ഷണിക്കുവാനുള്ള കേന്ദ്ര നീക്കത്തിനെതിരെ തീരദേശത്ത് നടന്ന യോജിച്ച പ്രക്ഷോഭത്തിന്റെ ഫലമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.. മത്സ്യത്തൊഴിലാളി സംഘടനകൾ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് സംസ്ഥാന സർക്കാർ രണ്ട് തവണ കേന്ദ്രത്തിന് കത്തയച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.