തിരുത്തലിന് തയ്യാറകണം

Monday 15 December 2025 8:09 AM IST

എരമല്ലൂർ:ത്രിതല പഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ അരൂരിൽ എൽ.ഡി.എഫിന്റെ തോൽവി അഹങ്കാര രാഷ്ട്രിയത്തിനുള്ള മറുപടിയാണെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി ബി.അൻഷാദ് പറഞ്ഞു. മുന്നണി ചർച്ചകൾക്ക് വിരുദ്ധമായാണ് സ്ഥാർത്ഥി നിർണ്ണയം നടത്തിയത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനു സി.പുളിക്കലിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ കേരളാ കോൺഗ്രസ് (എം ) ന് 13,17 എന്നീ വാർഡ്കൾ തരാമെന്ന് സമ്മതിച്ചിരുന്നു. എന്നാൽ ഇത് അട്ടിമറിച്ചത് പാർട്ടി അന്വേഷിക്കണമെന്ന് അൻഷാദ് ആവശ്യപ്പെട്ടു. ജനം നൽകിയ മറുപടി അംഗീകരിച്ച് തിരുത്തലിന് നേതൃത്വം തയ്യാറകണമെന്നും അഭിപ്രായപ്പെട്ടു.