ഡൽഹിയിൽ കോൺ. വിജയാഹ്ലാദം

Monday 15 December 2025 12:23 AM IST

ന്യൂഡൽഹി: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ഇന്നലെ ഡൽഹിയിലെത്തിയ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്,നേതാക്കളായ പി.സി. വിഷ്ണുനാഥ്,എ.പി. അനിൽകുമാർ എന്നിവർ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തി. വോട്ടുകൊള്ള ആരോപണവുമായി ബന്ധപ്പെട്ട റാലിയിൽ പങ്കെടുക്കാനാണ് കേരളത്തിലെ നേതാക്കളെത്തിയത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ,​രാഹുൽ ഗാന്ധി,​സോണിയ ഗാന്ധി,​പ്രിയങ്ക ഗാന്ധി എന്നിവരെ എ.ഐ.സി.സി ആസ്ഥാനത്തു കണ്ടു. വിജയത്തിൽ നേതാക്കളെ ഹൈക്കമാൻഡ് അഭിനന്ദിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും വിലയിരുത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ വസതിയിലെത്തി നേതാക്കൾ കണ്ടിരുന്നു. കേക്ക് മുറിച്ചും മധുരം വിളമ്പിയും വിജയം ആഘോഷിച്ചു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു പ്രവർത്തകർ നേടിയെടുത്ത വിജയമാണെന്ന് വേണുഗോപാൽ പ്രതികരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെ നേരത്തെ പൂർത്തിയാക്കും. മുന്നണി വിപുലീകരണം ആലോചിച്ച് തീരുമാനിക്കും. തിരുവനന്തപുരത്ത് ബി.ജെ.പിയുടെ ചെറിയ വിജയം അവരത് പർവതീകരിച്ചു കാട്ടുന്നു. പാലക്കാട് ബി.ജെ.പിയെ അധികാരത്തിൽ നിന്നു മാറ്റിനിറുത്താൻ കോൺഗ്രസ് ശ്രമിക്കും. തിരുവനന്തപുരം കോർപ്പറേഷൻ ബി.ജെപിക്ക്‌ ലഭിക്കാൻ കാരണം മുഖ്യമന്ത്രിയാണ്. സി.പി.എമ്മിന്റെ വാർഡുകളാണ് ചോർന്നു പോയത്. പി.എം ശ്രീ പദ്ധതിയിലും ദേശീയപാതാ വിഷയത്തിലും ലേബർ കോഡിലും അടക്കം മുഖ്യമന്ത്രി സ്വീകരിച്ച സമീപനം സി.പി.എം പ്രവർത്തകരുടെ വോട്ട് ബി.ജെ.പിയിലേക്ക് എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടായ പരിശ്രമത്തിന്റെ വിജയമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. യു.ഡി.എഫ് വിട്ടവർ മടങ്ങി വരണമെന്ന്,കേരള കോൺഗ്രസിനെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്വർണപാളികൾ കട്ടെടുത്തവരെ രാഷ്ട്രീയ നേതൃത്വം സംരക്ഷിച്ചത് ജനങ്ങൾ നേരാംവണ്ണം വിലയിരുത്തി. കള്ളന്മാർ കപ്പലിൽ തന്നെയുണ്ട്. കപ്പിത്താന്മാരെ ഇനിയും പിടികൂടാനുണ്ട്. പെൻഷൻ ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണ്. അധിക്ഷേപ പരാമർശം നടത്തിയ എം.എം മണിക്കെതിരെ സി.പി.എം നടപടിയെടുക്കുമോയെന്നും സണ്ണി ജോസഫ് ചോദിച്ചു.

പാ​ര​ഡി​പ്പാ​ട്ടി​ലൂ​ടെ സി.​പി.​എ​മ്മി​നെ​ ​ട്രോ​ളി വി​ഷ്‌​ണു​നാ​ഥ്

ന്യൂ​ഡ​ൽ​ഹി​:​ ​'​പോ​റ്റി​യെ​ ​കേ​റ്റി​യെ,​ ​സ്വ​ർ​ണം​ ​ചെ​മ്പാ​യി​ ​മാ​റ്റി​യേ,​ ​സ്വ​ർ​ണ​പ്പാ​ളി​ക​ൾ​ ​മാ​റ്റി​യേ,​ ​സ്വ​ർ​ണം​ ​ക​ട്ട​വ​ൻ​ ​ആ​ര​പ്പാ​?​ ​സ​ഖാ​ക്ക​ളാ​ണേ​ ​അ​യ്യ​പ്പാ..​'​'​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​സി.​പി.​എം​ ​തോ​ൽ​വി​യെ​ ​പാ​ര​ഡി​ ​ഗാ​ന​ത്തി​ലൂ​ടെ​ ​ട്രോ​ളി​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​പി.​സി.​ ​വി​ഷ്‌​ണു​നാ​ഥ്.​ ​ഡ​ൽ​ഹി​ ​കേ​ര​ള​ ​ഹൗ​സി​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​പ്ര​തി​ക​ര​ണം​ ​ആ​രാ​ഞ്ഞ​പ്പോ​ഴാ​യി​രു​ന്നു​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​ൽ​ ​അ​ല​യ​ടി​ച്ച​ ​പാ​ര​ഡി​ ​ഗാ​നം​ ​വി​ഷ്ണു​നാ​ഥ് ​പാ​ടി​യ​ത്.

പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​പ​ണം​ ​വാ​രി​യെ​റി​ഞ്ഞു.​ ​പി.​ആ​ർ​ ​വ​ർ​ക്കു​കൊ​ണ്ട് ​ജ​നം​ ​വോ​ട്ടു​ ​ചെ​യ്യും​ ​എ​ന്നാ​ണ് ​അ​വ​ർ​ ​ക​രു​തി​യ​തെ​ന്നും​ ​വി​ഷ്ണു​നാ​ഥ് ​പ​റ​ഞ്ഞു.​ ​കൊ​ല്ല​ത്ത് ​ന​ട​ന്ന​ത് ​കൂ​ട്ടാ​യ​ ​പ്ര​വ​ർ​ത്ത​നം.​ ​ആ​ഗ്ര​ഹി​ച്ച​ ​ല​ക്ഷ്യം​ ​നേ​ടാ​ൻ​ ​ബി.​ജെ.​പി​ക്ക് ​ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ​ലോ​ക്‌​സ​ഭ​യി​ൽ​ ​ബി.​ജെ.​പി​ ​ജ​യി​ച്ച​ ​തൃ​ശൂ​രി​ൽ​ ​ഒ​രു​ ​ച​ല​ന​വും​ ​ഉ​ണ്ടാ​ക്കാ​നാ​യി​ല്ല.​ ​ജ​ന​ങ്ങ​ൾ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​ഭ​ര​ണ​മാ​റ്റം​ ​കോ​ൺ​ഗ്ര​സ് ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​മെ​ന്നും​ ​പ​റ​ഞ്ഞു.