തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ നീക്കം ചെയ്ത് സ്ഥാനാർത്ഥിയും സംഘവും

Monday 15 December 2025 8:28 AM IST

മാന്നാർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ചുവരെഴുത്തുംപോസ്റ്ററുകളും നീക്കം ചെയ്ത് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിലുള്ള

സംഘം മാതൃകയായി. ഫലപ്രഖ്യാപനത്തിന്റെ അടുത്ത ദിവസം തന്നെ പോസ്റ്ററുകളും മറ്റും നീക്കി നാട് വൃത്തിയാക്കണമെന്നുള്ള സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ആഹ്വാനപ്രകാരമാണ് മാന്നാർ ഗ്രാമ പഞ്ചായത്ത് 9-ാം വാർഡ്‌ സ്വിച്ച് ഗിയർ ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.ഐ പ്രതിനിധിയായ ശ്വേതാകൃഷ്ണൻ,​ മത്സരിച്ച് തോറ്റിട്ടും സാമൂഹ്യ പ്രതിബദ്ധതയോടെ മുന്നിട്ടിറങ്ങിയത്.

സി.പി.ഐ മുട്ടേൽ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനീഷ് കുട്ടൻ, അനന്തകൃഷ്ണൻ എന്നിവരുൾപ്പെട്ട സംഘമാണ് വൃത്തിയാക്കൽ പ്രവർത്തനങ്ങൾ നടത്തിയത്.