ത്രൈവാർഷിക സമ്മേളനം

Monday 15 December 2025 8:32 AM IST

ആലപ്പുഴ ഓൾ ഇന്ത്യ ബി.എസ്.എൻ.എൽ ഡി.ഒ.ടി പെന്ഷനേഴ്സ് അസോസിയേഷന്റെ അഞ്ചാം ത്രൈവാർഷിക സമ്മേളനം 17,18 തീയതികളിൽ കോയമ്പത്തൂരിൽ നടക്കും. 17ന് റാലിയോടെ സമ്മേളനം ആരംഭിക്കും.

ദി ഹിന്ദു മുൻ ചീഫ് എഡിറ്റർ എൻ.റാം സമ്മേളനം ഉദ്ഘാടനം ചെയ്യും. മുതിർന്ന നേതാവ് വി.എ.എൻ നമ്പൂതിരി അദ്ധ്യക്ഷനാകും.ജനറൽ സെക്രട്ടറി കെ.ജി.ജയരാജ് ആമുഖ പ്രഭാഷണം നടത്തും. കൺട്രോളർ ജനറൽ ഓഫ് കമ്മ്യൂണിക്കേഷൻ അക്കൗണ്ട്സ് വന്ദനാ ഗുപ്ത, കെ.രാഗവേന്ദ്രൻ, അനിമേഷ് മിത്ര, ഡി.കെ.ഡെബനത്, ജി.എൽ.ജോഗി, ആർ.ഇളംകോവൻ എന്നിവർ സംസാരിക്കും. സ്വാഗതസംഗം ചെയർമാൻ ടി.കെ.രംഗരാജൻ സ്വാഗതവും ജനറൽ കൺവീനർ ആർ.രാജശേഖർ നന്ദിയും പറയും.