വൈ.എം.സി.എയിൽ ക്രിസ്മസ് കരോൾ
Monday 15 December 2025 8:33 AM IST
ആലപ്പുഴ: വൈ.എം.സി.എ സംഘടിപ്പിച്ച യുണൈറ്റഡ് ക്രിസ്മസ് കരോൾ ആലപ്പുഴ രൂപത ബിഷപ്പ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്റ് മൈക്കിൾ മത്തായി അദ്ധ്യക്ഷത വഹിച്ചു. റിലിജിയസ് കമ്മിറ്റി ഡയറക്ടർ ഡോ. പി.ഡി. കോശി, ജനറൽ സെക്രട്ടറി എബ്രഹാം കുരുവിള തുടങ്ങിയവർ നേതൃത്വം നൽകി. വൈ.എം.സി.എ മ്യൂസിക് അക്കാദമി, വൈ.ഡബ്ല്യു.സി.എ, എലൈവ്, മൗണ്ട് കാർമൽ കത്തീഡ്രൽ, സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയം തുടങ്ങിയ സംഘങ്ങൾ കരോൾ അവതരിപ്പിച്ചു.