പള്ളിപ്പാനയുടെ ലോഗോ പ്രകാശനം
Monday 15 December 2025 9:34 AM IST
അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ ഫെബ്രുവരി 8 മുതൽ മാർച്ച് 5 വരെ നടക്കുന്ന പള്ളിപ്പാനയുടെ ലോഗോ പ്രകാശനവും, സബ് കമ്മറ്റികളുടെ വിപുലീകരണ പ്രഖ്യാപനവും നടത്തി. കുഞ്ചൻ നമ്പ്യാർ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടനവും, ലോഗോ പ്രകാശനവും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.പി.ഡി.സന്തോഷ് കുമാർ നിർവഹിച്ചു.സ്വാഗത സംഘം ചെയർമാൻ പുതുമന എസ്.ദാമോദരൻ നമ്പൂതിരി അദ്ധ്യക്ഷനായി. രാജപ്രതിനിധി ടി. എൻ. നാരായണൻ ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി.