സഹകരണ ബാങ്കിൽ നിന്നും മൂന്നുപേർ ഭരണസമിതിയിൽ
Monday 15 December 2025 12:00 AM IST
മാള: ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ പൊയ്യ പഞ്ചായത്ത് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ് അംഗങ്ങളിൽ ആറിൽ മൂന്നു പേരും പൊയ്യ സർവീസ് സഹകരണ ബാങ്കിൽനിന്നുളളവർ. ഏഴാം വാർഡിൽ നിന്നും വിജയിച്ച സി.എൻ. സുധർജുനൻ പൊയ്യ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമാണ്. എട്ടാം വാർഡിൽ നിന്ന് തിരഞ്ഞെടുത്ത പി.വി. അരുൺ ചക്കാട്ടിക്കുന്ന് ബ്രാഞ്ച് മാനേജരും മുൻ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. വേലായുധന്റെ മകനുമാണ്. പതിനൊന്നാം വാർഡിൽ നിന്നും തിരഞ്ഞെടുത്ത ശാരീ രാജീവ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിലെ ജീവനക്കാരിയുമാണ്.