ശിവഗിരി പദയാത്രയ്ക്ക് സ്വീകരണം

Monday 15 December 2025 12:36 AM IST

ഉദിയൻകുളങ്ങര: 93ാമത് ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് ഉദിയൻകുളങ്ങര ജംഗ്ഷനിൽ ഗാന്ധി മിത്ര മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

അശോകൻ ശാന്തി നയിക്കുന്ന പദയാത്ര ഇന്നലെ ചൂഴാൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നാണ് ആരംഭിച്ചത്. 18ന് ശിവഗിരി മഹാസമാധിയിൽ സമാപിക്കും. ഗാന്ധിമിത്ര മണ്ഡലം ചെയർമാൻ അഡ്വ. ബി. ജയചന്ദ്രൻ നായർ,കെൽപ്പാം ചെയർമാൻ എസ്. സുരേഷ് കുമാർ,പാറശാല ബ്ളോക്ക് പഞ്ചായത്ത് അംഗം ഉഷ കുമാരി,നേതാക്കളായ ചൂഴാൽ നിർമ്മലൻ,ബിനു മരുതത്തൂർ,മധുസൂദനൻ നായർ,വഴുതൂർ സുദേവൻ എന്നിവർ സംസാരിച്ചു.

ഫോട്ടോ: ശിവഗിരി പദയാത്രയ്‌ക്ക്

ഉദിയൻകുളങ്ങരയിൽ നൽകിയ സ്വീകരണം