ആർ.രാമചന്ദ്രൻ

Sunday 14 December 2025 11:42 PM IST

ചെന്നിത്തല: കാരാഴ്‌മ എസ്‌.എൻ.ഡിപി ശാഖാ വൈസ് പ്രസിഡന്റ്, കുറ്റിയിൽ ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന റിട്ട.ഹെഡ്‌മാസ്റ്റർ ഒരിപ്രം കുറ്റിയിൽ വടക്കേതിൽ ആർ.രാമചന്ദ്രൻ (90) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2ന്. ഭാര്യ : കെ.ശാന്തമ്മ (റിട്ട.അദ്ധ്യാപിക). മക്കൾ: ഗിരീഷ്‌ചന്ദ്രൻ (ഹെഡ്‌മാസ്റ്റർ, എം.എം.വി.എം യു.പി.എസ്, താമല്ലാക്കൽ), രാജേഷ്‌ചന്ദ്രൻ (സബ് ഇൻസ്പെക്‌ടർ, ഹരിപ്പാട് പൊലീസ് സ്റ്റേഷൻ), പരേതനായ അഡ്വ.വിനോദ്‌ചന്ദ്രൻ. മരുമക്കൾ: രാജലക്ഷ്‌മി (അദ്ധ്യാപിക, എസ്.എൻ യു.പി.എസ്, കടവൂർ), സുജ (നേവൽബേസ്, എറണാകുളം), ശ്രീവിദ്യ (വില്ലേജ് അസിസ്റ്റന്റ്, എണ്ണയ്ക്കാട്). സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.