കോൺഗ്രസ് വോട്ട് ചോർത്തി

Monday 15 December 2025 12:00 AM IST

കൊടുങ്ങല്ലൂർ: നഗരസഭയിലും എടവിലങ്ങ് പഞ്ചായത്തിലും ബി.ജെ.പിയെ പരാജയപ്പെടുത്താൻ എൽ.ഡി.എഫും യു.ഡി.എഫും ധാരണയിലെത്തി ക്രോസ് വോട്ട് ചെയ്തതിന്റെ ഫലമാണ് ഇടതുമുന്നണി രണ്ടിടത്തും ഭരണത്തിൽ തിരിച്ചെത്തിയതെന്ന് ബി.ജെ.പി ആരോപിച്ചു. കേവലം മൂന്ന് സീറ്റുകളുടെ വിജയത്തിനുവേണ്ടി കോൺഗ്രസ് വാർഡുകളിൽ ഇടതുപക്ഷത്തിന് വോട്ടുകൾ മറിച്ചുനൽകി. കഴിഞ്ഞതവണ കോൺഗ്രസിന് ലഭിച്ച വോട്ടുകൾ നോക്കിയാൽ ഈ അവിശുദ്ധ ബന്ധം ബോധ്യമാകുമെന്നും ബി.ജെ.പി ആരോപിച്ചു. എടവിലങ്ങിൽ പലവാർഡുകളിലും 20,30 വോട്ടുകൾ മാത്രമാണ് കോൺഗ്രസിനുള്ളത്. അവിശുദ്ധകൂട്ട് ജനങ്ങളോട് തുറന്നുപറയാൻ ഇടതും വലതും തയ്യാറാവണമെന്ന് ബി.ജെ.പി കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് ഇ.ആർ. ജിതേഷ്, എടവിലങ്ങ് മണ്ഡലം പ്രസിഡന്റ് പ്രിൻസ് തലാശ്ശേരി എന്നിവർ ആവശ്യപ്പെട്ടു.