പഞ്ചായത്ത് മുൻ ഡ്രൈവർ പ്രസിഡന്റ്

Monday 15 December 2025 12:00 AM IST

മാള : മാള പഞ്ചായത്തിന്റെ മുൻ ഡ്രൈവർ ഇനി പഞ്ചായത്ത് പ്രസിഡന്റ്. 2020 ന് മുൻപ് 13 വർഷം പഞ്ചായത്തിലെ ഡ്രൈവറായി സേവനം ചെയ്ത കെ.സി. മനോജാണ് കാടുകുറ്റിയുടെ പുതിയ പ്രസിഡന്റ്. 2020-25 ഭരണസമിതിയിൽ ഒന്നാം വാർഡിൽ നിന്ന് വിജയിച്ച മനോജ് ഇത്തവണ 18-ാം വാർഡിൽ നിന്ന് ഉജ്ജ്വല വിജയത്തോടെയാണ് ഭരണസമിതിയിൽ എത്തുന്നത്. പ്രസിഡന്റ് പദവി എസ്.സി. വിഭാഗത്തിന് സംവരണമാക്കിയതോടെ യു.ഡി.എഫിൽ നിന്നുള്ള ഏക എസ്.സി അംഗമായ മനോജിനാണ് പ്രസിഡന്റ് സ്ഥാനം. 18 വാർഡുകളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫിനെ രണ്ട് സീറ്റുകളിലേക്ക് ഒതുക്കിയാണ് യു.ഡി.എഫ് ഭരണം പിടിച്ചത്. രണ്ട് പതിറ്റാണ്ടോളം പഞ്ചായത്ത് ഓഫീസുമായി ചേർന്ന് പ്രവർത്തിച്ച അനുഭവസമ്പത്ത് മനോജിന് മുതൽക്കൂട്ടാകുമെന്ന് ഒപ്പമുള്ളവർ പറയുന്നു