ചേലക്കരയിൽ ഭാഗ്യപരീക്ഷണം
Monday 15 December 2025 12:01 AM IST
ചേലക്കര: 24 വാർഡുകളുള്ള ചേലക്കര പഞ്ചായത്തിൽ 12 വീതം തുല്യ വാർഡുകളിൽ വിജയം നേടിയിരിക്കുകയാണ് എൽ.ഡി.എഫും യു.ഡി.എഫും. ഇത്തവണ ഭരണം നിശ്ചയിക്കുന്നത് ഭാഗ്യപരീക്ഷണത്തിലൂടെയാകും. കഴിഞ്ഞതവണ 22 വാർഡുകൾ ഉണ്ടായിരുന്നതിൽ എൽ.ഡി.എഫ് 12, യു.ഡി.എഫ് 9, ബി.ജെ.പി 1 എന്ന നിലയിലായിരുന്നു. ഇത്തവണ എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികൾ 12 വീതം നേടിയപ്പോൾ ശക്തമായ പോരാട്ടം നടത്തിയിട്ടും ബി.ജെ.പിക്ക് ഇത്തവണ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്. 1, 3, 5, 6, 8, 9, 10, 11, 12, 16, 19, 20 വാർഡുകളിൽ എൽ.ഡി.എഫും 2, 4, 7, 13 , 14 , 15, 17,18, 21 , 22 , 23 , 24 വാർഡുകൾ യു.ഡി.എഫും നേടി.