ടി.വി.കെ പൊതുസമ്മേളനം 18ന് സേലത്ത്, പൊലീസ് അനുമതി നൽകി

Monday 15 December 2025 12:10 AM IST

ചെന്നൈ: 18ന് തമിഴ്നാട് ഈറോഡിൽ പൊതുയോഗം സംഘടിപ്പിക്കാൻ ടി.വി.കെ പ്രസിഡന്റും നടനുമായ വിജയ്‌ക്ക് പൊലീസ് അനുമതി.

പെരുന്തുറൈ താലൂക്കിലെ വിജയമംഗലം ടോൾ ഗേറ്റിന് സമീപമുള്ള വിജയപുരി അമ്മൻ ക്ഷേത്രത്തിന് സമീപമുള്ള സ്ഥലത്താണ് യോഗം നടക്കുക. കരൂർ ദുരനത്തിനുശേഷം തുറന്ന വേദിയിൽ നടക്കുന്ന ആദ്യ പൊതുയോഗമാകും സേലത്തേത്. നേരത്തെ കാഞ്ചിപുരത്ത് പൊതുയോഗം നടത്താൻ ടി.വി.കെ ശ്രമം നടത്തിയെങ്കിലും പൊലീസ് അനുവദിച്ചിരുന്നില്ല.

സംഘാടകർ വേദി വാടകയായി 50,000 രൂപ നൽകി. നിലവിലുള്ള ചട്ടങ്ങൾ പ്രകാരം സുരക്ഷാ തുകയായി 50,000 രൂപ കൂടി നൽകിയതിനു ശേഷമാണ് അനുമതി നൽകിയത്. ജനക്കൂട്ട നിയന്ത്രണം, ഗതാഗത നിയന്ത്രണം, അടിയന്തര പ്രവേശനം, പൊതു സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട നിർദ്ദിഷ്ട വ്യവസ്ഥകൾ പാലിക്കാമെന്ന് ടി.വി.കെ രേഖാമൂലം സമ്മതിച്ചിട്ടുണ്ട്.