കിടപ്പുമുറിയിൽ ഇവയുണ്ടെങ്കിൽ ഒഴിവാക്കണം, ഇല്ലെങ്കിൽ സംഭവിക്കുന്നതെന്തെന്നറിയുമോ?

Monday 15 December 2025 1:50 PM IST

വീട്ടിലെ വളരെ പ്രധാനപ്പെട്ട മുറിയാണ് ബെഡ്‌റൂം. ഒരു ദിവസത്തെ അദ്ധ്വാനത്തിന് ശേഷം ഏതൊരു മനുഷ്യനും വിശ്രമിക്കാനെത്തുന്ന മുറി. ഈ മുറി തോന്നുംപോലെ ബഹളമയമായോ ചിട്ടയില്ലാതെയോ കിടക്കാൻ പാടില്ല. വാസ്‌തുശാസ്‌ത്രം ഇക്കാര്യങ്ങൾ കൃത്യമായി നിഷ്‌കർഷിച്ചിട്ടുണ്ട്. വീടിന്റെ തെക്കുപടിഞ്ഞാറ് ദിക്കിലാണ് മാസ്റ്റർ ബെ‌ഡ്‌റൂം വേണ്ടത്. തെക്ക് അല്ലെങ്കിൽ കിഴക്ക് വശത്ത് തല വയ്‌ക്കാവുന്ന തരത്തിൽ വേണം കട്ടിലും കിടക്കയും തയ്യാറാക്കാൻ. ഐശ്വര്യത്തെയും സമ്പത്തിനെയും വീട്ടിലേക്ക് ക്ഷണിക്കാൻ ഇത് അത്യാവശ്യമാണ്. മാത്രമല്ല കിടക്കയുടെ നേരെ മുകളിൽ ജനാല ഉണ്ടെങ്കിൽ അത് തുറക്കരുത്.

കിടക്കയിൽ എപ്പോഴും തലയിണ ഉണ്ടാകണം. വൃത്താകൃതിയിലുള്ള കിടക്കയും ഒഴിവാക്കണം. കുട്ടികൾക്കുള്ള മുറി വടക്കുപടിഞ്ഞാറോ പടിഞ്ഞാറ് ദിക്കിലോ ആകണം. ഒരിക്കലും വീടിന് നടുഭാഗത്ത് കിടപ്പുമുറി പാടില്ല. ഇത് വീട്ടിലേക്ക് പോസിറ്റീവ് എനർജിയെ തടയും. മരിച്ചവരുടെ ചിത്രവും ബെഡ്‌റൂമിൽ വേണ്ട. ബെഡ്റൂമിനോട് ചേർന്ന് ബാത്ത്‌റൂം ഉണ്ടെങ്കിൽ അതിലെ വാതിൽ എപ്പോഴും പൂർണമായും അടഞ്ഞുകിടക്കേണം. ടോയ്‌ലറ്റിന്റെ വാതിൽ തുറന്നുകിടക്കുന്നത് മോശം എനർജി വ്യാപിക്കാൻ ഇടയാകും. കിടക്കുന്നതിന് നേരെ മുന്നിൽ കണ്ണാടിയും വേണ്ട. പ്രതിബിംബം കണ്ടെഴുന്നേൽക്കുന്നത് ഭാഗ്യദോഷം കൊണ്ടുവരുമെന്നും വിശ്വാസമുണ്ട്. അതിനാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.