മുഖം മാത്രമല്ല, ശരീരം മുഴുവൻ വെട്ടിത്തിളങ്ങും; ആഴ്‌ചയിൽ ഒരു ദിവസം ഈ പാക്ക് ഉപയോഗിച്ചാൽ മതി, ഫലം ഉറപ്പ്

Monday 15 December 2025 2:32 PM IST

ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗംപേരും. ഇതിനായി പരസ്യത്തിലും മറ്റും കാണുന്ന വില കൂടിയ ക്രീമുകൾ ഉപയോഗിച്ചാലും ചിലപ്പോൾ വിചാരിച്ച ഫലം കിട്ടണമെന്നില്ല. മാത്രമല്ല ഇവ അലർജി പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കാം. അതിനാൽ, മുഖകാന്തി വർദ്ധിപ്പിക്കാനായി പ്രകൃതിദത്തമായ മാർഗങ്ങൾ തേടുന്നതാണ് എപ്പോഴും നല്ലത്.

നിങ്ങളുടെ വീട്ടിൽ തന്നെ ഇതിന് പരിഹാരം കാണാൻ കഴിയും. എന്നാൽ ഇക്കാര്യം പലർക്കും അറിയില്ല. നമ്മുടെ അടുക്കളയിൽ ഉപയോഗിക്കുന്ന ചില സാധനങ്ങൾ കൊണ്ടുതന്നെ എളുപ്പത്തിൽ ചർമകാന്തി വർദ്ധിപ്പിക്കാം. ഇതിനായി ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെയാണ് ഈ ഫേസ്‌പാക്ക് തയ്യാറാക്കുന്നതെന്നും നോക്കാം. ഒറ്റ ഉപയോഗത്തിൽ തന്നെ ഫലം ലഭിക്കും എന്നതാണ് ഈ പാക്കിന്റെ പ്രത്യേകത.

ആവശ്യമായ സാധനങ്ങൾ

ഉരുളക്കിഴങ്ങ് - ചെറിയ കഷ്‌ണം

ബീറ്റ്‌റൂട്ട് - ചെറിയ കഷ്‌ണം

പാൽപ്പൊടി - 1 ടേബിൾസ്‌പൂൺ

തൈര് - 1 ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങും ബീറ്റ്‌റൂട്ടും വേവിച്ച് അരച്ചെടുക്കുക. ഇതിലേക്ക് പാൽപ്പൊടി, തൈര് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് ഫേസ്‌പാക്കിന്റെ രൂപത്തിലാക്കണം. 10 മിനിട്ട് ഫ്രിഡ്‌ജിൽ വച്ചശേഷം ഉപയോഗിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

കഴുകി വൃത്തിയാക്കിയ മുഖത്തേക്ക് ഫേസ്‌പാക്ക് പുരട്ടിക്കൊടുക്കുക. നന്നായി ഉണങ്ങുമ്പോൾ കഴുകി കളയാവുന്നതാണ്. മുഖത്ത് മാത്രമല്ല ശരീരം മുഴുവൻ ഈ പാക്ക് പുരട്ടുന്നത് നല്ലതാണ്. ആഴ്‌ചയിൽ രണ്ടോ മൂന്നോ ദിവസം ഉപയോഗിച്ചാൽ വളരെ നല്ല മാറ്റം ഉണ്ടാകുന്നത് കാണാം.