ഹൃദയം തൊട്ട് രാജേഷ് മാധവന്റെ പെണ്ണും പൊറാട്ടും

Tuesday 16 December 2025 6:10 AM IST

സുട്ടു ആണ് താരം

ന​ട​ൻ​ ​രാ​ജേ​ഷ് ​മാ​ധ​വ​ൻ​ ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​'​പെ​ണ്ണും​ ​പൊ​റാ​ട്ടും" കേ​ര​ള​ ​രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​ ​മേ​ള​യി​ൽ​പ്രേ​ക്ഷ​ക​ ​ഹൃ​ദ​യം​ ​തൊ​ട്ടു​.​ ​മ​ല​യാ​ളം​ ​സി​നി​മ​ ​ടു​ഡേ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ആ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​ദ​ർ​ശ​നം​ . ​ മൂ​ന്നു​ ​പ്ര​ദ​ർ​ശ​ന​ങ്ങ​ളാണ്. ​ ​ന്യൂ​ ​തി​യേ​റ്റ​ർ​ ​സ്ക്രീ​ൻ​ 1​ ​ൽ​ ​ഇ​ന്ന് രാ​വി​ലെ​ 9.15​ ​ന് ​ആ​ണ് ​ര​ണ്ടാം​ ​പ്ര​ദ​ർ​ശ​നം.​ ​മൂ​ന്നാം​ ​പ്ര​ദ​ർ​ശ​നം​ ​ശ്രീ​ ​തി​യേ​റ്റ​റി​ൽ​ ​നാ​ളെ​ ​വൈ​കി​ട്ട് 6.15​ ​നും​ ​ന​ട​ക്കും.

സാ​മൂ​ഹി​ക​-​ ​ആ​ക്ഷേ​പ​ ​ഹാ​സ്യ ​ഗ​ണ​ത്തി​ൽ​ ​ഒ​രു​ക്കി​യ​ ​ചി​ത്ര​ത്തി​ൽ,​ ​സു​ട്ടു​ ​എ​ന്ന​ ​നാ​യ​യും​ ​നൂ​റി​ല​ധി​കം​ ​പു​തു​മു​ഖ​ ​അ​ഭി​നേ​താ​ക്ക​ളും​ ​പ​രി​ശീ​ല​നം​ ​ല​ഭി​ച്ച​ ​നാ​നൂ​റി​ല​ധി​കം​ ​മൃ​ഗ​ങ്ങ​ളും​ ​ആ​ണ് ​സ്ക്രീ​നി​ൽ​ .​ ​പ​ട്ട​ട​ ​എ​ന്ന​ ​ഗ്രാ​മ​ത്തി​ലാ​ണ് ​ക​ഥ​ ​ന​ട​ക്കു​ന്ന​ത്.​ ​ഗോ​പാ​ല​ൻ​ ​മാ​സ്റ്റ​ർ,​ ​ചാ​രു​ല​ത,​ ​ബാ​ബു​രാ​ജ്,​ ​ബാ​ബു​രാ​ജി​ന്റെ​ ​നാ​യ​ ​സു​ട്ടു​ ​എ​ന്നി​വ​രെ​ ​ചു​റ്റി​പ്പ​റ്റി​യാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ക​ഥ​ ​വി​ക​സി​ക്കു​ന്ന​ത്.​ ​മ​നു​ഷ്യ​രും​ ​മൃ​ഗ​ങ്ങ​ളും​ ​ത​മ്മി​ലു​ള്ള​ ​ബ​ന്ധ​വും​ ​ചി​ത്ര​ത്തി​ന്റെ​ ​ഇ​തി​വൃ​ത്ത​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ്. ഗോ​വ​യി​ൽ​ ​ന​ട​ന്ന​ ​ഇ​ന്ത്യ​ൻ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഫി​ലിം​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​ആ​യി​രു​ന്നു​ ​ചി​ത്ര​ത്തി​ന്റെ​ ​പ്രീ​മി​യ​ർ​ .​ ​ഗോ​വ​യി​ൽ​ ​വ​ലി​യ​ ​പ്രേ​ക്ഷ​ക​ ​പി​ന്തു​ണ​യോ​ടെ​ ​ആ​ണ് ​പ്രീ​മി​യ​ർ​ ​ന​ട​ന്ന​ത്.​ ​ഗാ​ല​ ​പ്രീ​മി​യ​ർ​ ​വി​ഭാ​ഗ​ത്തി​ൽ,​ ​ഒ​ട്ടേ​റെ​ ​മി​ക​ച്ച​ ​അ​ന്ത​ർ​ദേ​ശീ​യ,​ ​രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം​ ​ഈ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഈ​ ​വ​ർ​ഷം​ ​പ്ര​ദ​ർ​ശി​പ്പി​ച്ച​ ​ഒ​രേ​യൊ​രു​ ​മ​ല​യാ​ള​ ​സി​നി​മ​യാ​ണ് ​പെ​ണ്ണും​ ​പൊ​റാ​ട്ടും.

തി​ര​ക്ക​ഥ​ ​ര​വി​ശ​ങ്ക​ർ,​ ​ഛാ​യാ​ഗ്ര​ഹ​ണം​-​ ​സ​ബി​ൻ​ ​ഊ​രാ​ളി​ക്ക​ണ്ടി,​ ​സം​ഗീ​തം​-​ ​ഡോ​ൺ​ ​വി​ൻ​സ​ന്റ്,​ ​ചി​ത്ര​സം​യോ​ജ​നം​-​ ​ച​മ​ൻ​ ​ചാ​ക്കോ,​ ​കോ​ -​ ​പ്രൊ​ഡ്യൂ​സ​ർ​-​ ​ഷെ​റി​ൻ​ ​റേച്ച​ൽ​ ​സ​ന്തോ​ഷ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​-​ ​ബെ​ന്നി​ ​ക​ട്ട​പ്പ​ന,​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​-​ ​അ​രു​ൺ​ ​സി.​ ​ത​മ്പി,​ ​സൗ​ണ്ട് ​ഡി​സൈ​ന​ർ​-​ ​ശ്രീ​ജി​ത്ത് ​ശ്രീ​നി​വാ​സ​ൻ,​ ​ക​ലാ​സം​വി​ധാ​നം​-​ ​വി​നോ​ദ് ​പ​ട്ട​ണ​ക്കാ​ട​ൻ,​ ​മേ​ക്ക​പ്പ്-​ ​റോ​ണ​ക്സ് ​സേ​വ്യ​ർ,​ ​വ​സ്ത്രാ​ല​ങ്കാ​രം​-​ ​ടി​നോ​ ​ഡേ​വി​സ് ​ആന്റ് ​ ​വി​ശാ​ഖ് ​സ​ന​ൽ​കു​മാ​ർ. ബ​ൾ​ട്ടി​ക്കു​ശേ​ഷം​ ​ബി​നു​ ​ജോ​ർ​ജ് ​അ​ല​ക്സാ​ണ്ട​റു​മാ​യി​ ​ചേ​ർ​ന്ന് ​സ​ന്തോ​ഷ് ​ടി.​ ​കു​രു​വി​ള​ ​ആ​ണ് ​നി​ർ​മ്മാ​ണം. ജ​നു​വ​രി​യി​ൽ​ ​റി​ലീ​സ് ​ചെ​യ്യും. പി.​ ​ആ​ർ.​ ​ഒ​ ​-​ ​വൈ​ശാ​ഖ് ​വ​ട​ക്കേ​വീ​ട് ​ആ​ന്റ് ​ജി​നു​ ​അ​നി​ൽ​കു​മാ​ർ.