അജിത്ത് ചിത്രത്തിൽ ശ്രീലീലയും റെജീനയും
അജിത് നായകനായി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും റജീന കസാട്രയും. ഗുഡ് ബാഡ് അഗ്ളിക്കുശേഷം അജിത്തും ആദിക് രവിചന്ദ്രനും ഒരുമിക്കുന്ന ചിത്രത്തിന് അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രഹണം. അനിരുദ്ധ് രവിചന്ദ്രർ സംഗീതം ഒരുക്കുന്നു. ചിത്രത്തിന്റെ നിർമ്മാതാവിനെ ജനുവരി 26ന് അജിത്ത് പ്രഖ്യാപിക്കും.അതേസമയം
വെള്ളിത്തിരയിൽ മികച്ച യാത്രയിലാണ് ശ്രീലീലയും റെജീന കസാട്രയും. പുഷ്പ 2വിലെ ഐറ്റം ഡാൻസിലൂടെ തെന്നിന്ത്യയുടെ ഡാൻസിംഗ് ക്യൂൻ എന്ന വിളിപ്പേരുകൂടി ശ്രീലീല സ്വന്തമാക്കി.
സ്കന്ദ, ആദികേശവ, എക്‌സ്‌ട്ര ഓർഡിനറിമാൻ, ഗുണ്ടൂർ കാരം എന്നീ തെലുങ്ക് ചിത്രങ്ങളിൽ നായികയായി തിളങ്ങിയ ശ്രീലീല തമിഴിൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം ആണിത് . സുധ കൊങ്കരയുടെ ശിവകാർത്തികേയൻ ചിത്രം പരാശക്തിയിൽ നായികയാണ് .തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ തിളങ്ങുന്ന താരം ആണ് റെജീന കസാട്ര.