യു.എ.ഇയെ വിറപ്പിച്ച്‌ പേമാരി, ഒരാഴ്ച നിർണായകം

Tuesday 16 December 2025 1:47 AM IST

അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് യു.എ.ഇയിലെ താമസക്കാർക്ക് ദുരിതങ്ങൾ നേരിടേണ്ടി വന്നു. ഇന്നലെയാണ് യു.എ.ഇയിൽ കനത്ത മഴയുണ്ടായത്. ഇതിനെത്തുടർന്ന് രാജ്യത്തിന്റെ പല ഭാഗത്തും ഭക്ഷണ, ഭക്ഷ്യവസ്തു വിതരണ സേവനങ്ങൾ താത്കാലികമായി നിറുത്തിവയ്‌ക്കേണ്ടി വന്നു. ഡെലിവറി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഓർഡറുകളെടുക്കുന്നത് വൈകിപ്പിക്കുകയോ നിറുത്തിവയ്ക്കുകയോ ചെയ്യുമെന്ന് ഭക്ഷ്യവിതരണ കമ്പനികൾ അറിയിച്ചിരുന്നു.