2026ൽ യു.ഡി.എഫ് 100 സീറ്റ് കടക്കുമോ? സാദ്ധ്യതകൾ നോക്കാം

Tuesday 16 December 2025 1:48 AM IST

തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ അഘാതത്തിലാണ് എൽ.ഡി.എഫ്. മൂന്നാം ഭരണമെന്ന സ്വപ്നത്തിന് തിളക്കം കുറയും. ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനുകളിലും നഗരസഭകളിലും യു.ഡി.എഫ് നിറഞ്ഞു നിൽക്കുകയാണ്. ഭരണവിരുദ്ധ വികാരമെന്ന പ്രതിധ്വനി ഇനിയും അലയടിച്ചാൽ എൽ.ഡി.എഫ് കടപുഴകും. തദ്ദേശ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് തരംഗം നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ? 2026ൽ യു.ഡി.എഫ് 100 സീറ്റ് നിലനിറുത്തുമോ?